Facebook Page Updates

KKTM SEEDS, a charitable organization formed by a group of visionary old students from diffrent generations of  KKTM Government College Pullut, Kodungallur, India along with  retired teachers and non teaching staff who share a deep connection with this esteemed institution 

This message is only visible to admins.
Problem displaying Facebook posts. Backup cache in use.
Click to show error
Error: Error validating access token: The session has been invalidated because the user changed their password or Facebook has changed the session for security reasons. Type: OAuthException

1 month ago

KKTM Seeds
കെ കെ ടി എം ഗവ. കോളേജിൽ പിടിഎയും കെകെടിഎം സീഡ്സും ചേർന്ന് കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനം നടത്തി. പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. രഘു ഒ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പി ടി എ എക്സിക്യൂട്ടീവ് അംഗം ഡോ.വിനയശ്രീ എസ്. സ്വാഗതം പറഞ്ഞു.കുഞ്ഞിക്കുട്ടൻ തമ്പുരാൻ രചിച്ച കിരാതാർജ്ജുനീയം എന്ന സംസ്കൃത രൂപകത്തെ അടിസ്ഥാനമാക്കി ചിട്ടപ്പെടുത്തിയ കിരാതാർജ്ജുനീയം ചാക്യാർകൂത്ത് ഡോ. അമ്മന്നൂർ രജനീഷ് ചാക്യാർ അവതരിപ്പിച്ചു.ഐ ക്യു എ സി കോർഡിനേറ്റർ ഡോ. ലവ് ലി ജോർജ്, പിടിഎ വൈസ് പ്രസിഡണ്ട് സജു ശ്രീകുമാർ, കെ കെ ടി എം സീഡ്സ് പ്രസിഡണ്ട് അഡ്വ.വി എ റംലത്ത്, സെക്രട്ടറി പി. ഉദയകുമാർ, ജോയിൻ്റ് സെക്രട്ടറി അഷ്റഫ് ഉള്ളിശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തമ്പുരാൻ ദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. രണ്ടാംവർഷ എം എ മലയാളം വിദ്യാർഥിനി ബൽക്കീസ് ബി പി തമ്പുരാൻ്റെ ജീവചരിത്രക്കുറിപ്പ് അവതരിപ്പിച്ചു. പിടിഎ സെക്രട്ടറി രാഗ ആർ. പരിപാടിക്ക് ഔദ്യോഗികമായ നന്ദി പ്രകാശനം നടത്തി. See MoreSee Less
View on Facebook

1 month ago

KKTM Seeds
മഹാകവി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ ദിനാചരണംകെ.കെ.ടി.എം ഗവ. കോളേജ് പി.ടി.എയും കെകെടിഎം സീഡ്സ് ഉം സംയുക്താഭിമുഖ്യത്തിൽ, 2025 സെപ്റ്റംബർ 18-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണി മുതൽ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നുഅതിൻ്റെ ഭാഗമായി തമ്പുരാന്റെ കൃതികളെ ആസ്പദമാക്കി ഡോ. അമ്മന്നൂർ രജനീഷ് ചാക്യാരുടെ ചാക്യാർകൂത്ത് അവതരണം അരങ്ങേറുംകോളേജിലെ മലയാളം വകുപ്പും കെകെടിഎം സീഡ്സും ചേർന്ന് സംഘടിപ്പിച്ച ഗീതാ ഹിരണ്യൻ സ്മാരക കവിതാരചന മത്സരത്തിലെ വിജയിക്ക് ക്യാഷ് അവാർഡും സാഹിത്യ പുരസ്കാര ശിൽപ്പവും സമ്മാനിക്കും.മലയാള സാഹിത്യ പ്രശ്നോത്തരിയിൽ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടിയ വിദ്യാർത്ഥികൾക്ക് ക്യാഷ് പ്രൈസുകളും പ്രത്യേക ഉപഹാരങ്ങളും വിതരണം ചെയ്യും. പ്രസ്തുത പരിപാടിയിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു..പി. ഉദയകുമാർ,സെക്രട്ടറി,കെകെടിഎം സീഡ്സ് See MoreSee Less
View on Facebook

2 months ago

KKTM Seeds
ഓണം വൈബ് ❤️❤️കെ കെ ടി എം സീഡ്സ് ഓണാഘോഷം 2025 See MoreSee Less
View on Facebook

2 months ago

KKTM Seeds
കെ കെ ടി എം സീഡ്സിന്റെ എല്ലാ ആഘോഷവേദികളും ആനന്ദത്തിന്റെ നിറങ്ങളിൽ തെളിയിക്കുന്നതിൽ മെറ്റിൽഡ ടീച്ചറുടെയും പ്രിയസുഹൃത്ത് ലാലിയുടെയും Lally Xavier സാന്നിധ്യവും കലാപ്രകടങ്ങളും എന്നും പ്രത്യേകമാണ്.ആവേശത്തിന്റെയും ഊർജത്തിന്റെയും പുതുജന്മമായി, ഈ വട്ടവും ടീച്ചറുടെ അതുല്യമായ വാക്കുകളും മനോഹരമായ ചുവടുകളും സദസ്സിനെ അഹ്ലാദാരവത്തിലേക്ക് ഉയർത്തി.ടീച്ചറുടെ കരിസ്മ നിറഞ്ഞ പങ്കാളിത്തമില്ലാതെ സീഡ്സിന്റെ ഒരു ആഘോഷവും ഒരിക്കലും പൂർണമാകില്ല. See MoreSee Less
View on Facebook

2 months ago

KKTM Seeds
ഓണാശംസകൾ See MoreSee Less
View on Facebook