Our Story

Our Motto

“Fighting Inequality, Preserving  Nature”  We are dedicated to combating inequality and protecting nature from destructive activities

Our Discovery

പുല്ലൂറ്റ് കെ. കെ. ടി. എം. ഗവൺമെൻ്റ് കോളേജിലെ സമാന ചിന്താഗതിക്കാരായ പൂർവ്വ വിദ്യാർത്ഥികളും പൂർവ്വ അധ്യാപക / അനധ്യാപകരും ചേർന്ന് രൂപീകരിച്ച, 12A, 80G ഇൻകം ടാക്സ് സർട്ടിഫിക്കറ്റുകളുള്ള രജിസ്റ്റർ ചെയ്ത ജീവകാരുണ്യ സംഘടനയാണ് കെ കെടിഎം സീഡ്സ്.

നിരാലംബർക്കും രോഗബാധിതർക്കും ആരോഗ്യ സംരക്ഷണം നൽകുകയും, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുകയും, വിദ്യാഭ്യാസ–ആരോഗ്യ–പരിസ്ഥിതി–നൈപുണ്യ വികസന മേഖലകളിൽ നിലനിൽപ്പും മുന്നേറ്റവുമായ പദ്ധതികൾ നടപ്പാക്കുകയും ചെയ്യുന്നു.

ദൗത്യം :

വിദ്യാഭ്യാസം, പരിസ്ഥിതി സംരക്ഷണം, നൈപുണ്യ വികസനം, ആരോഗ്യ പരിപാലനം തുടങ്ങിയ മേഖലകളിൽ വ്യക്തികളുടെ ജീവിത നിലവാരം ഉയർത്തുകയും സാമൂഹികമായ സമഗ്ര ഉന്നമനം ഉറപ്പാക്കുകയും ചെയ്യുക.

സേവനങ്ങളും പദ്ധതികളും :-

ആരോഗ്യ സേവനങ്ങൾ:
വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് പദ്ധതി,
ആംബുലൻസ് സേവനം,
യോഗ സെൻ്റർ & കൗൺസലിംഗ് സെൻ്റർ,
നിരാലംബർക്ക് പെൻഷൻ സ്കീം,
മെഡിക്കൽ ക്യാമ്പുകൾ, രക്തദാന പരിപാടികൾ, ചികിത്സാ ധനസഹായം,
ഡയാലിസിസ് മെഷീൻ, വീൽചെയർ, ഗ്ലൂക്കോമീറ്റർ, തർമൽ സ്കാനർ, വാട്ടർ ഹീറ്റർ, ഐ.സി.യു ബെഡ്, മരുന്നുകൾ എന്നിവയുടെ വിതരണം

വിദ്യാഭ്യാസ പദ്ധതികൾ:
സ്മാർട്ട് ക്ലാസ് സംവിധാനങ്ങൾ: ഇന്ററാക്ടീവ് പാനൽ ബോർഡ്, സ്മാർട്ട് ടി.വി, സ്മാർട്ട് ഫോൺ
പഠന സഹായങ്ങൾ: റൈറ്റിംഗ് പാഡ് ചെയർ, പഠനോപകരണങ്ങൾ വിതരണം,
ലൈബ്രറി വികസനം: പുസ്തകങ്ങൾ, ബൈൻഡിംഗ്, ബുക്ക് ഡൊണേഷൻ,
സ്കോളർഷിപ്പ്, എൻഡോവ്മെൻറ്, മെൻ്റർഷിപ്പ് പദ്ധതികൾ,
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠന ധനസഹായം

പരിസ്ഥിതി പദ്ധതികൾ:
ശലഭോദ്യാനം, ഫലവൃക്ഷ ഉദ്യാനം, ജൈവ വൈവിദ്യ ഉദ്യാനം എന്നിവയുടെ വികസനം
സോളാർ ലൈറ്റ്, ഇൻസിനറേറ്റർ വിതരണങ്ങൾ
ജല ശുദ്ധീകരണ (Water Treatment) പദ്ധതികൾ

നൈപുണ്യ വികസന പരിപാടികൾ:
ഏകദിന ശിൽപ്പശാലകൾ, സെമിനാറുകൾ, ബോധവൽക്കരണ ക്ലാസുകൾ,
വ്യക്തിത്വ വികസനം, മാനസികാരോഗ്യ ബോധവൽക്കരണം, സാമൂഹിക ഉത്തരവാദിത്വ പരിശീലനം

സീഡ്സ് – സഹജീവികൾക്ക് കരുണയും കരുതലും

സമൂഹത്തിലെ വിശാലഹൃദയരായവരുടെ സഹായ സഹകരണത്തിലാണ് സീഡ്സ് മുന്നേറുന്നത്. കരുണയും കരുതലും നിറഞ്ഞ ഈ യാത്രയിൽ, ഓരോ ചെറിയ സംഭാവനയും വലിയൊരു മാറ്റത്തിന്റെ വിത്തായി മാറുന്നു

എല്ലാവരുടെയും സഹായങ്ങളും സഹകരണങ്ങളും തുടർന്നും നൽകി നമ്മുടെ സൊസൈറ്റിയുടെ മുന്നോട്ടുള്ള  പ്രയാണങ്ങൾക്ക് ഊർജ്ജവും പ്രോചോദനവും നൽകി പ്രോത്സാഹിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു